Tuesday, 29 July 2014

മടക്കം

മനസ്സിൽ വരുന്ന 
ആശയങ്ങൾക്ക് ഒരു
രൂപഭംഗിയുണ്ടാക്കാൻ
ശ്രമിക്കുംന്തോറും 
അവ കൈവിട്ടുപോകുന്നു.

പൂർണ്ണമല്ലാത്ത കുറെ
വാക്യങ്ങൾ
എന്നതിനപ്പുറം
ഞാൻ ഒന്നുമല്ലാതാവുന്നു.

തിരിച്ചുവരവ്
ആഗ്രഹിക്കുംതോറും
അകലം കൂടുന്നു.

എന്നിലേക്കും
അക്ഷരങ്ങളിലേക്കും.

മടക്കം.