Saturday, 20 July 2013

രണ്ടാമൂഴം

ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയ നഗരം. അനന്തപുരി. അന്ന്  തിരിച്ചുപോരാൻ നിന്നപ്പോൾ, ഒരു ജീവിതം മുഴുവൻ അവിടെ നിന്നെ പ്രണയിച്ചു ജീവിക്കാൻ കൊതിച്ചതാണ് . അത്രയേറ എന്നെ മോഹിപ്പിച്ച നഗരമേ, നിന്റെ അരികിലേക്ക്  ഞാൻ വരികയാണ്‌, ഒരിക്കൽ  കൂടി.

കഴിഞ്ഞ ഡിസംബറിൽ ആദ്യമായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ആദ്യം തന്നെ ഇഷ്ടം തോന്നിയത്  റയിൽവേ സ്റ്റേഷന്റെ അടുത്തുള്ള അമ്പലത്തിനോടാണ് . ഒരു പോസിറ്റീവ്  എനർജി. പിന്നെയുള്ള മൂന്നു ദിവസങ്ങൽ, സിനിമകൾ ആസ്വദിക്കുന്നതിന്റെ കൂടെ തിരുവനന്തപുരം നഗരത്തെ കൂടി അറിയുകയായിരുന്നു. വ്യത്യസ്തമായ സംസ്കാരം, മനുഷ്യർ ഇതൊക്കെ കണ്ടെങ്കിലും, ഒരു  മാധ്യമ വിദ്യാർഥിയായി ആഘോഷിച്ച  മൂന്നു ദിവസങ്ങളായിരുന്നു അത്.

മറക്കാനാവാത്ത ഒരുപാടു ഓർമകൾ സമ്മാനിച്ച നഗരമേ, നിന്റെ അടുത്തേക്ക്  ഒരിക്കൽ കൂടി, ഞാൻ, നിന്റെ പ്രണയിനി തിരിച്ചെത്തുകയാണ്. അന്ന്  തിരിച്ചുവരാൻ മടിച്ചുനിന്ന എന്നോട് , നിനക്ക് ഇവിടം ഇഷ്ടമായെങ്കിൽ ഇവിടുത്തെ ചാത്തന്മാർ നിന്നെ തിരികെ കൊണ്ടുവരും എന്ന് എന്റെ സുഹൃത്ത്‌  കളിയായി പറയുകയുണ്ടായി. ഈ തവണ, എന്തായാലും ചാത്തന്മാരുടെ സഹായമില്ലാതെയാണ്  വരവ് . ഒരു പരീക്ഷ എഴുതാൻ. മാധ്യമ വിദ്യാർഥി എന്ന ലേബലിൽ നിന്ന് മാധ്യമ പ്രവർത്തക എന്നതിലേക്ക്  മാറാൻ വേണ്ടിയുള്ള ഒരു പ്രവേശന പരീക്ഷ. സംഭവം നടത്തുന്നത്  കേരളത്തിലെ ഒരു മുന്തിയ സ്ഥാപനം ആയതുകൊണ്ടു തന്നെ പ്രതീക്ഷകൾ അങ്ങ്  ആകാശത്തോളമാണ് .

പരീക്ഷയുടെ കാര്യമെന്താകും എന്നൊന്നും എനികറിയില്ല. എന്തായാലും, എന്റെ പ്രണയമേ, നാളെ ഞാൻ നിന്റെ അടുക്കലേക്ക്  വരികയാണ് . കുറച്ചു നേരത്തേക്കാണെങ്കിലും, നിന്റെ കൂടെ സമയം ചെലവഴിക്കാൻ, നിന്റെ ഒപ്പം നടക്കാൻ, കാത്തിരിക്കുന്നു... ഒരു ജീവിതം സ്നേഹിച്ചു ജീവിക്കാനും...

3 comments:

  1. ഒന്നുകൂടെ വായിച്ച് എഡിറ്റ്‌ ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യു

    ReplyDelete
  2. me 2 blive in serendipity ... keep gong ... ATB

    ReplyDelete
  3. pavi.... really nice... keep gng:-)

    ReplyDelete