Tuesday, 6 August 2013

മഴ

  
  മഴ. ഈ രണ്ടക്ഷരങ്ങളിൽ ഒത്തിരി കാര്യങ്ങൾ ഒളിച്ചിരിക്കുനുണ്ട്. ഓരോ വ്യക്തിയും ഈ രണ്ടാക്ഷരങ്ങളോട് കുട്ടുകുടുന്നത് പല വിധത്തിലായിരിക്കും. ചില൪ക്ക് സന്തോഷവും, ചിലർക്ക്‌ സങ്കടവും, മറ്റു ചില൪ക്ക് പ്രണയവും, വേ൪പാടും, വിരഹവും അങ്ങനെ എത്രയെത്ര വികാരങ്ങൾ ഈ രണ്ടക്ഷരം കുട്ടിവായിക്കുന്ന മഴ എന്ന  വാക്ക് നമുക്ക് നൽകുന്നു.

  മഴയോടുള്ള നമ്മുടെ കാഴ്ചപ്പാട്, നാം പ്രകൃതിയുടെ ഈ വരദാനത്തെ എങ്ങനെ ആസ്വദിക്കുന്നു എന്നനുസരിച്ചിരിക്കും. പ്രകൃതിയുടെ വരദാനം, പ്രകൃതിയുടെ ദുഖം, ആത്മാക്കളുടെ സന്തോഷം ഇതൊകെയാണ് ഭൂമിയിൽ മഴയായി പെയ്യുന്നത് എന്നൊകെ നമ്മൾ സൗകര്യപൂർവ്വം വിശ്വസിക്കുന്ന അന്ധവിശ്വാസങ്ങളാണ്. ശാസ്ത്രിയമായി മഴ എങ്ങനെ ഉണ്ടാകുമെന്ന് അറിയാമെങ്കിലും, കുറച്ചുകുടി നാം ആസ്വദിക്കുനത് ഈ തെറ്റിദ്ധാരണകളെതന്നെയാണ്.

എത്രയൊക്കെ വള൪ന്നാലും, എവിടെയൊക്കെ ജീവിച്ചാലും, മഴ മലയാളികളുടെ മനസ്സിൽ ഒരു നൊസ്റ്റാൾജിയ ഉണ൪ത്തുന്നുണട്. കുട്ടിക്കാലം മുതലുള്ള ഏവരുടെയും ഓ൪മ്മകളിൽ മഴ ഒഴിവാക്കനവാൻ പറ്റാത്ത ഒരു അവിഭാജ്യഘടകം തന്നെയാണ്. ആദ്യമായി മഴ നനഞ്ഞ് സ്കൂളിൽ പോകുന്നത് മുതൽ തുടങ്ങുന്ന ഓ൪മ്മകൽ, തൻറെ പ്രണയിനിയുടെ ഒപ്പം മഴ നനഞ്ഞത്‌ വരെ എത്തുമ്പോഴേക്കും മഴ ഓരോ മനുഷ്യനും സുഖമുള്ള അനുഭവമായി മാറിയിട്ടുണ്ടാവും.

ചിണുങ്ങി ചിണുങ്ങി പെയ്യാൻ മടിച്ചു നില്ക്കുന്ന മഴയും, ഒരേ താളത്തിൽ പെയ്യുന്ന ശാന്തമായ മഴയും, പ്രകൃതിയുടെ രൗദ്രത മുഴുവൻ ഉൾക്കൊണ്ട പേമാരിയും, നമ്മെ ഒരേ സമയം സന്തോഷിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ വേറെ ഏതെങ്കിലും ഒരു പ്രതിഭാസത്തെ നാം ഇത്രയധികം സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തിട്ടുണ്ടാവില്ല.

   ചാ൪ളി ചാപ്ലിൻറെ പ്രശസ്തമായ വാചകങ്ങൾ കടമെടുക്കട്ടെ, "I always like walking in the rain, so no one can see me crying.". ഏവരും മഴയിൽ നടക്കാനിഷ്ട്ടപ്പെടുന്നതിന്റെ മറ്റൊരു കാരണം ഇതാകുമോ? ഏതായാലും മഴ നമ്മുടെ സങ്കടങ്ങലെയെല്ലാം കഴുകി കളഞ്ഞ് സന്തോഷകരമായ പുതിയ നാളെയെ സമ്മാനിക്കട്ടെ എന്ന് നമുക്ക് പ്രാ൪ത്ഥിക്കാം...


2 comments:

  1. charli chaplinte vachakam agane ano ?
    "I always like walking in the rain because no one know that i am crying"
    egane alle..ank ariyilla..egane anennu thonnunnu....

    ReplyDelete
    Replies
    1. njan chck cheythuda... pala reethiyill words use cheythitundu.. and all those cnvys d same meaning

      Delete